കാഞ്ഞങ്ങാട്: കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുടെ സ്റ്റാഫ് അംഗവുമായി സമ്പർക്കത്തിലെ ർപ്പെട്ട അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി ദാമോദരൻ ക്വാറൻറ യിനിൽ പോയി. സ്റ്റാഫ് അംഗം സന്ദർശിച്ച പഞ്ചായത്ത് ഓഫിസ് അടയ്ക്കുകയും ചെയ്തു. മന്ത്രിയുടെ സ്റ്റാഫ് അംഗം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ കൂടെ യാത്ര ചെയ്തിരുന്നു. കുടാതെ വെള്ളിയാഴ്ച അജാനൂർ പഞ്ചായത്ത് ഓഫിസിൽ വരുകയും ചെയ്തിരുന്നു. ആ സമയത്ത് ഡ്യുട്ടിയിലുണ്ടായിരുന്ന പഞ്ചായത്തിലെ ജീവനക്കാരോടും ക്വാറൻറ യിനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. അതേ, സമയം, അജാനൂർ പഞ്ചായത്ത് പ്രസിഡൻ്റ് ദാമോദരൻ്റെ സ്രവ പരി ശോധന ബുധനാഴ്ച നടക്കും. രാവേണേശ്വരം സ്വദേശിയാണ് മന്ത്രിയുടെ സ്റ്റാഫ് അംഗം. ഇയാൾക്ക് കോവിഡ് സ്ഥിരീകരി ച്ചതോടെ, ആ ഭാഗത്തും വിഭ്രാന്തിയുണ്ടായിട്ടുണ്ട്.