കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കാസർഗോഡ് ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാവണേശ്വരം സ്വദേശി മാധവനാണ് മരിച്ചത്. 67 വയസായിരുന്നു. ഇന്ന് വൈകുന്നേരത്തോട് കൂടിയായിരുന്നു മരണം. രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു മാധവൻ.
പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങളുമായി ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വച്ച് 20ാം തീയതി കൊവിഡ് സ്ഥിരീകരിച്ചു.