ബേക്കലത്ത് ആയിരം പാക്കറ്റ് പാന്‍മസാലയും ഒമ്പത് കുപ്പി മദ്യവും പിടികൂടി

ബേക്കലത്ത് ആയിരം പാക്കറ്റ് പാന്‍മസാലയും ഒമ്പത് കുപ്പി മദ്യവും പിടികൂടി


കാഞ്ഞങ്ങാട്: സര്‍ക്കാര്‍ നി രോധിച്ച പാന്‍മസാല ഉല്‍പന്നങ്ങളും വി ദേശ നിര്‍മിത മദ്യവും പിടികൂടി. രണ്ട് പേര്‍ അറസ്റ്റില്‍. ഉദുമ ടൗണില്‍ കച്ചവടം നടത്തുന്ന കുട്ട്യാനി(62)ല്‍ നിന്നാണ് പാന്‍മസാല പിടികൂടിയത്. വില്‍പ്പനയ്ക്കായി സഞ്ചിയില്‍ കൊണ്ടു പോകുകയായിരുന്ന ഒമ്പത് കുപ്പി വി ദേശ മദ്യം ഉദുമ സ്വദേശി രതീഷി(35)ല്‍ നിന്നാണ് പിടി ച്ചെടുത്തത്. വ്യാഴാഴ്ച രാവി ലെ ഉദുമയില്‍ വെച്ച് ബേക്കല്‍ എസ്.ഐ പി അജിത്ത് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ആയിരം പാക്കറ്റ് മസാല ഉല്‍പന്നങ്ങള്‍ കുട്ട്യാ ന്റെ പക്കല്‍ നിന്ന് പിടികൂടിയിട്ടുണ്ട്.