ഇന്ത്യയിൽ കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു; പ്രതിദിന കേസുകൾ അരലക്ഷത്തിനരികെ

LATEST UPDATES

6/recent/ticker-posts

ഇന്ത്യയിൽ കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു; പ്രതിദിന കേസുകൾ അരലക്ഷത്തിനരികെ



ഇന്ത്യയിൽ കൊവിഡ് കേസുകൾ 14 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 49,931 പോസിറ്റീവ് കേസുകളും 708 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 1,435,453 ആയി. ആകെ മരണം 32771 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 4,85,114 ആണ്.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 179-ാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷം കടക്കുന്നത് എന്നത് രാജ്യത്തെ അതിരൂക്ഷ കൊവിഡ് വ്യാപനത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 13 ലക്ഷം കടന്നത്.

മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 32,503 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ കേസുകളുടെ 65.09 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 98,592 കേസുകളാണെന്നത് രാജ്യത്തെ ഭീതിയിലാഴ്ത്തുന്നു.

അതേസമയം, രാജ്യത്ത് പ്രതിദിന പരിശോധനകൾ അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 515,472 സാമ്പിളുകൾ പരിശോധിച്ചു. ആകെ 1,68,06,803 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.

രോഗമുക്തി നിരക്ക് 63.92 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 31,991 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തർ 9,17,567 ആയി.