മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കുടുംബത്തിലെ നാലുപേര്‍ക്ക് കൂടി കോവിഡ്

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ കുടുംബത്തിലെ നാലുപേര്‍ക്ക് കൂടി കോവിഡ്


കാഞ്ഞങ്ങാട്: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫായ രാവണീശ്വരം സ്വദേശി കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ കുടുംബത്തിലെ നാലുപേര്‍ക്ക് കൂടി രോഗബാധ. പേഴ്‌സണല്‍ സ്റ്റാഫുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 62 പേരുടെ സ്രവം പരിശോധിച്ചിരുന്നു. ഇതില്‍ നാലുപേരുടെ പരിശോധനാഫലമാണ് കോവിഡ് പോസിറ്റീവായത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബന്ധുവില്‍ നിന്നാണ് രാവണീശ്വരം സ്വദേശിക്ക് രോഗം പകര്‍ന്നത്. സമ്പര്‍ക്കം പുലര്‍ത്തിയ നിരവധി പേര്‍ നിരീക്ഷണത്തിലാണ്.