കാസര്‍കോട്: വർദ്ധിച്ചു വരുന്ന അനധികൃത തെരുവ് കച്ചവടവും വാഹനത്തിൽ കൊണ്ട് വന്ന് നടത്തുന്ന അനധികൃതകച്ചവടവും നിയന്ത്രിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
അമ്പതിനായിരത്തിലധികം വരുന്ന റീട്ടെയിൽ ഫൂട്ട് വെയർ വ്യാപാരികൾ കോവിഡ് 19 ന്റെ പാശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലൈസൻസും - ജി-എസ്- ടി രജിസ്ട്രേഷനും - ലേബർരജിസ്ട്രേഷനും ഭീമമായ വാടകയും കൊടുത്ത്നിയമവിധേയമായിട്ടാണ്പ്രസ്തുതമേഖലയിലുള്ളവർ വ്യാപാരം ചെയ്യുന്നത്. എന്നാൽ തെരുവോരങ്ങളിൽ നികുതിനൽകാതെയും ലൈസൻസ്എടുക്കാതെയും ആരോഗ്യ വകുപ്പിന്റെഒരുമാനദണ്ഡവുംപാലിക്കാതെയും വാഹന ഗതാഗതത്തിന് തടസ്സം വരുത്തുന്ന തരത്തിലും തെരുവ് വ്യാപാരം രൂക്ഷമായിരിക്കുകയാണ്.
തെരുവ്കച്ചവടത്തിന്റെ മറവിൽ ജി-എസ്- ടി ഏർപെടുത്തിയിട്ടുള്ളഉ ഉൽപ്പന്നങ്ങൾ അടക്കം നികുതി നൽകാതെ വ്യാപാരം ചെയ്യുന്നു. ഇത് മൂലം കോടിക്കണക്കിന് രൂപയുടെനികുതി നഷ്ടം സർക്കാറിന് ഉണ്ടാവുന്നു.
,
സാമ്പത്തിക പ്രയാസംഅനുഭവിക്കുന്നവ്യാപാരികൾക്ക് കേരള ബാങ്ക് മുഖാന്തിരം പലിശ രഹിത വായ്പ അനുവദിക്കണമെന്നും ആവശ്യപെട്ട് കേരള മുഖ്യമന്ത്രിക്കും ,ധനകാര്യമന്ത്രിയ്ക്കും നിവേദനം നൽകി,
ഓൺലൈൻ യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെക്രട്ടറി നൗശൽ തലശ്ശേരി , ട്രഷറർ ഹരികൃഷ്ണൻ കോഴിക്കോട് , നാസർ പാണ്ടിക്കാട് മലപ്പുറം, ധനീഷ്ചന്ദ്രൻ തിരുവനന്തപുരം, സവാദ് പയ്യന്നൂർ, അൻവർ വയനാട്, ഹമീദ് ബാറക കാസർഗോഡ്തുടങ്ങിയവർ സംസാരിച്ചു.