കാസറഗോഡ്: ജില്ലയിലെ നിരോധാനജ്ഞ ഉള്ള പ്രദേശങ്ങളില്‍ കടകളക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി ആവശ്യപ്രകാരം പ്രകാരം നിബന്ധനകളില്‍ മാറ്റം വരുത്തി ഉത്തരവായി.
കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ജില്ലയിലെ പ്രധാന പോലീസ്റ്റേഷന്‍ പരിധികളിലുള്ള കടകള്‍ അടച്ചിടുന്നതിന്ന് വേണ്ടി കലക്ടര്‍ ഉത്തരവിട്ടിരുന്നു.
ലോക്ഡൗണ്‍ സമയത്തെ അടച്ചിടലിന് ശേഷം ആദ്യമായി ലഭിക്കുന്ന സീസണിലെ കച്ചവടത്തിന് വേണ്ടി സ്റ്റോക്ക് ഇറക്കിയ വ്യാപാരികള്‍ ശമ്പളം പോലും നല്‍കാന്‍ സാധിക്കാരെ ബുദ്ധിമുട്ടിലാണെന്ന് ആശങ്ക അറിയിച്ചിരുന്നു.. അത് പ്രകാരം് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നിരോധാനജ്ഞ നിലനിര്‍ത്തിയും ഈ മാസാവസാനം വരെയെങ്കിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാവാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറി ഇസ്മായില്‍ ചിത്താരി കലക്ടര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നിവേദനം നല്‍കിയിരുന്നു.
വ്യാപാരികളുടെയും കസ്റ്റമറുടെയും സുരക്ഷ ഉറപ്പുവരുത്തി പരിപൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കച്ചവടക്കാരോട് അഭ്യര്‍ത്ഥിച്ചു.