മഡിയൻ: ഇന്നെലെ ഉണ്ടായ ശക്തമായ മഴയിൽ മഡിയൻ കേളച്ഛൻ വീട് മണികണ്ഠന്റെ വീടിന്റെ മേൽക്കൂര തകർന്ന് മണികണ്ഠനും കുടുംബവും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സി പി ഐ (എം) പാലക്കി ബ്രാഞ്ച് അംഗം മണികണ്ഠനും, ഭാര്യ അഞ്ചനയും, രണ്ടു കുട്ടികളും ,അമ്മ പാട്ടിയും, സഹോദരി ജാനകിയും ഉറങ്ങുന്നതിനിടെയാണ് രാത്രി 12.30 ഓടെ ശക്തമായ മഴയിൽ മേൽക്കൂര തകർന്നു വീണത് .ഉടനെ തന്നെ മണികണ്ഠൻ അമ്മയെയും , കുട്ടികളെയും എടുത്ത് ഓടി രക്ഷപ്പെട്ടു.നിർദ്ദരായ കുടുംബമായ മണികണ്ഠനും കുടുംബത്തിനും തലചായ്ക്കാൻ ഇടമില്ലാതായിരിക്കുകയാണ്