കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഒരാഴ്ച കൊണ്ട് 2600 രൂപയുടെ വര്‍ധനവാണുണ്ടായത്. തിങ്കളാഴ്ച 38600 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് ചൊവ്വാഴ്ച 600 രൂപ കൂടി പവന് 39,200 രൂപയായി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 4,900 രൂപയായി.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ക്ക് സ്വര്‍ണത്തോടുള്ള താല്‍പര്യക്കൂടുതലാണ് മഞ്ഞ ലോഹത്തിന്റെ വില കുതിക്കാന്‍ കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റവും ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമാകുന്നുണ്ട്.