നീലേശ്വരം : നഗരപ്രാന്ത പ്രദേശത്ത് ഒരേ ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന ഒരു കുടുംബത്തിലെ ആറു പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. രണ്ട് പുരുഷന്മാര്‍, രണ്ടു സ്ത്രീകള്‍, രണ്ടു കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിശോധനാഫലം പോസിറ്റീവായത്. ഇതില്‍ ഒരാള്‍ നഗരത്തിലെ ചുമട്ടുതൊഴിലാളിയാണ്. ഇദ്ദേഹം ചൊവ്വാഴ്ച ഉച്ചവരെയും ജോലി ചെയ്തിരുന്നു. നീലേശ്വരത്ത് ചൊവ്വാഴ്ച നടത്തിയ 25 ആന്റിജന്‍ പരിശോധനയില്‍ ആറു പേരുടെ ഫലമാണ് പോസിറ്റീവായത്.
മറ്റുള്ളവരുടെയെല്ലാം ഫലം നെഗറ്റീവായി. ഇവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്ന് കരുതുന്നു. നീലേശ്വരം ആനച്ചാലില്‍ കഴിഞ്ഞ ദിവസം ഒരേ കുടുംബത്തിലെ നാലുപേര്‍ക്ക് സ്ഥിതീകരിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്. നഗരത്തിലെ സ്വകാര്യാശുപത്രിയിലെ ആറു ജീവനക്കാര്‍ക്കും ഇവരിലൊരാളുടെ മാതാവിനും രോഗം സ്ഥിതീകരിച്ചിരുന്നു. ഇവരും ചികിത്സയില്‍ തുടരുകയാണ്. കോവിഡ് സമ്പര്‍ക്കവ്യാപനത്തിന്റെ വന്നതോടെ നഗരത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.