തൃക്കരിപ്പൂര്‍ തങ്കയത്ത് ഡി.വൈ.എഫ്.ഐ-യൂത്ത് ലീഗ് സംഘര്‍ഷം

തൃക്കരിപ്പൂര്‍ തങ്കയത്ത് ഡി.വൈ.എഫ്.ഐ-യൂത്ത് ലീഗ് സംഘര്‍ഷം


തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ തങ്കയത്ത് ഡി.വൈ.എഫ്.ഐ-യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘട്ടനത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ എസ്. റിതുല്‍(19), റിതുരാജ്(18), യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തങ്കയം കക്കുന്നത്തെ എ.പി സിനാന്‍(23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നുപേരെയും തൃക്കരിപ്പൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സിനാനെ വീടുകയറി അക്രമിക്കുകയും കല്ലെറിയുകയും ചെയ്തുവെന്നാണ് മാതാവ് എ.പി ഹസീന പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ബൈക്കില്‍ വീട്ടിലേക്ക് പോകുകയായിരുന്ന റിതുലിനെയും റിതുരാജിനെയും തങ്കയം ഭാഗത്തുനിന്ന് സംഘടിച്ചെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കക്കുന്നം ഇ.കെ നായനാര്‍ സ്മാരക മന്ദിരത്തിന് സമീപമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമത്തിനിരയായത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷം തടയുന്നതിനായി പ്രദേശത്ത് പൊലീസ് ജാഗ്രത പാലിച്ചുവരികയാണ്.