മദ്റസ ഉസ്താദുമാർക്ക് സാന്ത്വനമായി കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ കമ്മറ്റി

LATEST UPDATES

6/recent/ticker-posts

മദ്റസ ഉസ്താദുമാർക്ക് സാന്ത്വനമായി കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ കമ്മറ്റി


കാഞ്ഞങ്ങാട്: കോവിഡ് മഹാമാരി കാരണം അടഞ്ഞു കിടക്കുന്ന മദ്റസയിലും അനുബന്ധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന മദ്റസാ അദ്ധ്യാപകരായ ഉസ്താദുമാർക്ക്  ആശ്വാസമായി കേരള മുസ്ലിം ജമാഅത്ത് കാഞ്ഞങ്ങാട് സോൺ കമ്മറ്റി പെരുന്നാൾ കിറ്റ് നൽകി. സോൺ പരിധിയിലെ തെരെഞ്ഞെടുത്ത നൂറിൽപരം ഉസ്താദുമാർക്കുള്ള പെരുന്നാൾ കിറ്റും  ധനസഹായവും നൽകിയാണ് കേരള മുസ്ലിം ജമാഅത്ത് പ്രയാസം അനുഭവിക്കുന്ന ഉസ്താദുമാർക്ക് തുണയായത്.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റി അംഗം സി എച്ച് ആലിക്കുട്ടി ഹാജി, എസ് വൈ എസ് സോൺ ഫിനാൻഷ്യൽ സെക്രട്ടറി സയ്യിദ് ജാഫർ സാദിഖ് തങ്ങൾ എന്നിവർ ചേർന്ന് സാന്ത്വന വിതരണം ഉൽഘാടനം ചെയ്തു
 ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് മദനി, സോൺ ഭാരവാഹികളായ എസ് കെ അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ ഹമീദ് മൗലവി, ബശീർ മങ്കയം, എസ് വൈ എസ് സോൺ സെക്രട്ടറിമാരായ അബ്ദുസത്താർ പഴയകടപ്പുറം, മഹമൂദ് അംജദി പുഞ്ചാവി, മശ്ഹൂദ് ഫാളിലി ബല്ലാ കടപ്പുറം, മുസ്തഫൽ ഫൈസി, ഇസ്മാഈൽ മൗലവി മടിക്കൈ, ടി പി അബ്ദുസലാം  പുഞ്ചാവി, സുബൈർ പടന്നക്കാട് , അബൂബക്കർ മൗലവി എന്നിവർ സംബന്ധിച്ചു.