കാഞ്ഞങ്ങാട്: നീലേശ്വരം തൈക്കടപ്പുറത്ത് പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞിനെ വീട്ടു പറമ്പിൽ കുഴിച്ചിട്ടു. കുഞ്ഞിന്റെ മൃതദേഹാവിശ് ഷ്ടങ്ങൾ അന്വേഷണ സംഘം കുഴിച്ചെടുത്തു. പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ശാന്ത് എസ്.നായരുടെ നേതൃത്വത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചെടുത്ത് പരിശോധന നടത്തിയത്. കേസില്‍ പ്രധാന പ്രതിയായ പിതാവിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന്റെ അടിസ്ഥാനത്തിൽ വ്യാഴം ഉച്ചയോടെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ട കാര്യം വെളി പ്പെടുത്തിയത്.
പീഡനക്കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പിതാവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതിഫലം നല്‍കിയല്ല പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതെന്നായിരുന്നു അന്വേഷണ സംഘം തുടക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കേസില്‍ പടന്നക്കാട്ടെ ജിം ഉടമയും കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയുമായ ഷെരീഫ്, പടന്നക്കാട്ടെ ടയര്‍ ഉടമ തൈക്കടപ്പുറത്തെ അഹമ്മദ് എന്നിവര്‍ അറസ്റ്റിലായതോടെയാണ് പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ കൈമാറിയതെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചതോടെയാണ് കഴിഞ്ഞ ദിവസം പിതാവിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ മൊത്തം ഏഴ് പ്രതികളാണുള്ളത്.
പിതാവ് ഉള്‍പ്പെടെ ആറുപേരെ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. പടന്നക്കാട് സ്വദേശിയായ ക്വിന്റല്‍ മുഹമ്മദിനെയാണ് ഇനി പിടികിട്ടാനുള്ളത്. ഇയാള്‍ കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുന്നതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധം നിലവിലുള്ളതിനാല്‍ അന്വേഷണസംഘത്തിന് കര്‍ണ്ണാടകത്തിലേക്ക് പോകാന്‍ കഴിയാത്തതാണ് ഇയാളെ പിടികൂടാന്‍ വൈകുന്നത് എന്നു സൂചന.