കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലിസ് സ്റ്റേഷനിൽ എ.എസ്.ഐ ഉൾപെടെ രണ്ട് പൊലിസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ മറ്റ് രണ്ട് പൊലിസ് സ്‌റ്റേഷമുകളിൽ രണ്ടു പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ആൻറിജൻ ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കോടതി ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു പൊലിസുകാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അയാളിൽ നിന്ന് ആണ് കൊവിഡ് പടർന്നതെന്നാണ് അനുമാനം.