കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്ത് ചാമുണ്ഡിക്കുന്നിൽ ഒരു കുടുംബ ത്തിലെ ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അജാനൂർ കടപ്പുറം ക്രസൻ്റ് സ്കുളിൽ നടത്തിയ ആൻറി ജൻ ടെസ്റ്റിമാണ് ഒരു കുടുംബത്തിലെ ഏഴ് പേർക്ക് കോവിഡ് പോസറ്റീവായത്. ഇവർക്ക് ഉദുമ പഞ്ചായത്തിൽ കോവിഡ് പോസറ്റീവായ കുടുംബത്തിൽ നിന്നാണ് രോഗം പകർന്ന് കിട്ടിയത്.