കാഞ്ഞങ്ങാട് : നൂറ്റിമുപ്പത്തൊന്ന് കോടി രൂപ ചിലവഴിച്ച് അഞ്ച് വർഷം മുമ്പ് പണി ആരംഭിച്ച് കഴിഞ്ഞ വർഷം ഉദ്ഘാടന മാമാങ്കം നടത്തിയ കാസർഗോസ് കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിൽ സംഭവിച്ച പാകപിഴവ്മൂലം പല സ്ഥലങ്ങളിലും കുഴികളും വെള്ളക്കെട്ടും കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.
ഇതിനെതിരെ യു.ഡി. വൈ.എഫ് അജാനൂർ പ്രവർത്തകർ നോർത്ത് ചിത്താരിയിൽ കെ.എസ്.ടി.പി റോഡ് ഉപരോധിച്ച് പ്രതിഷേധ സമരം നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്തു. സമരത്തിൽ യൂത്ത് ലീഗ് നേതാവ് സലീം ബാരിക്കാട് അദ്ധ്യക്ഷത വഹിച്ചു, മുരളി കാട്ടുകുളങ്ങര,സന മാണിക്കോത്ത്, ബഷീർ ചിത്താരി,സുബൈർ ബ്രിട്ടീഷ് എന്നിവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ്സ് നേതാവ് ഉമേശൻ കാട്ടുകുളങ്ങര സ്വാഗതവും, രാഹുൽ രാം നഗർ നന്ദിയും പറഞ്ഞു.
കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിൽ സംഭവിച്ച പാകപിഴവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട അജാനൂർ പഞ്ചായത്ത് യു.ഡി. വൈ. എഫ് പ്രവർത്തകർ നോർത്ത് ചിത്താരിയിൽ നടത്തിയ സമരം യൂത്ത് കോൺഗ്രസ് ജില്ല ജന. സെക്രട്ടറി ഇസ്മായിൽ ചിത്താരി ഉദ്ഘാടനം ചെയ്യുന്നു.