ചിത്താരിയിലെ ബൽക്കീസ് മോളും ഇനി ഓൺലൈനായി പഠിക്കും; സഹായ ഹസ്തവുമായി ഐ എൻ എൽ സൗത്ത് ചിത്താരി ശാഖ

ചിത്താരിയിലെ ബൽക്കീസ് മോളും ഇനി ഓൺലൈനായി പഠിക്കും; സഹായ ഹസ്തവുമായി ഐ എൻ എൽ സൗത്ത് ചിത്താരി ശാഖ

ചിത്താരി : ടി വി ഇല്ലാത്തതിന്റെ പേരിൽ ഓൺലൈൻ പഠനം മുടങ്ങിയ ബൽക്കീസ് മോളും ഇനി ഓൺലൈനായി പഠിക്കും . സെൻറർ ചിത്താരി വാടക റൂമിൽ കഴിയുന്ന കൂലിപ്പണിക്കാരനായ ഫായിസിൻറെയും സുഹൈമയുടെയും മൂത്ത പുത്രിയായ ഫാത്തിമത്ത് ബൽക്കീസ് ചിത്താരി ഹിമയത്തുൽ ഇസ്ലാം എ യു പി സ്‌കൂളിലെ രണ്ടാം ക്‌ളാസ്സ്‌ വിദ്യാർത്ഥിനിയാണ് . വീട്ടിൽ ടി വി ഇല്ലാത്തതിന്റെ പേരിൽ പഠനം മുടങ്ങിയ വിദ്യാര്ഥിനിയുടെയും , കുടുംബത്തിന്റെയും ദയനീയ അവസ്ഥ അറിഞ്ഞാണ് സൗത്ത് ചിത്താരി ഐ  എൻ എൽ ശാഖ പ്രവർത്തകർ വീട്ടിൽ നേരിട്ടെത്തി ടി വി വിതരണം ചെയ്തത് . ഐ എൻ എൽ അജാനൂർ പഞ്ചായത്ത് സെക്രട്ടറി കെ സി മുഹമ്മദ് കുഞ്ഞി ടി വി വിതരണം ചെയ്തു . ഐ എൻ എൽ ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കം , ഐ എം സി സി നേതാക്കളായ ഫാറൂഖ് പി എം , ഷാനി തെക്കേപ്പുറം , ബഷീർ കൊവ്വൽ , സായിദ് സി എച്ച് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . ഐ എം സി സി പ്രഖ്യാപിച്ച ടി വി ചാലഞ്ച് ഏറ്റെടുത്താണ് സംസ്ഥാനത്തു ഉടനീളം ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടി ടി വി യും , മൊബൈൽ ഫോണും, ടാബും ഐ എൻ എൽ വിതരണം ചെയ്യുന്നത് .