കാഞ്ഞങ്ങാട്: പ്രകൃതി ക്ഷോഭവും കോവിഡ് മഹാമാരി മൂലവും ദുരിതമനുഭവിക്കുന്ന കാട്ടുകുളങ്ങര പ്രദേശത്തെ 250 ഓളം കുടുംബങ്ങൾക്ക് പ്രഭാത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. വിതരണത്തിന്റെ ഉദ്ഘാടനം കെ വി ദിനേശന്റെ അധ്യക്ഷതയിൽ പ്രഭാത് ക്ലബ്ബിൽ വച്ച് പ്രമുഖ ഗാന്ധിയനും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് ടി കെ സുധാകരൻ നിർവഹിച്ചു. പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ദിനേശൻ മൂലക്കണ്ടം ,കുഞ്ഞിരാമൻ ഏക്കാൽ ,മണ്ഡലം പ്രസിഡന്റ് സതീശൻ പരക്കാട്ടിൽ , മാവുങ്കാൽ മേഖല കോൺഗ്രസ് പ്രസിഡണ്ട് നാരായണൻ കാട്ടുകുളങ്ങര , ജനശക്തി മണ്ഡലം കോഡിനേറ്റർ സുനേഷ് പുതിയകണ്ടം ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് രാഹുൽ രാംനഗർ , എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു ഉമേശൻ കാട്ടുകുളങ്ങര സ്വാഗതവും രതീഷ് കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.