കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് ഈ മാസം 31 വരെ 72 വിമാന സര്‍വീസുകള്‍ നടത്തും

കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്ക് ഈ മാസം 31 വരെ 72 വിമാന സര്‍വീസുകള്‍ നടത്തും



കുവൈറ്റ് സിറ്റി: കുവൈറ്റ് എയര്‍വെയ്‌സ്, ജസീറ എയര്‍വേഴ്‌യും എന്നിവ 72 വിമാന സര്‍വീസുകളാണ് കുവൈറ്റില്‍ നിന്നും ഈ മാസം 31 വരെ ഇന്ത്യയിലേക്ക് നടത്തുവാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 11 എണ്ണം കേരളത്തിലാണ്. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത.് നാളെ ഡൽഹിയിലേക്കാണ് ആദ്യ സർവീസ്.

12-ന് തിരുവനന്തപുരത്തേക്കാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന കേരളത്തിലേക്കുള്ളആദ്യ സര്‍വീസ് .പിറ്റേന്ന് 13-ന് കൊച്ചിയിലേക്ക് ഉണ്ടാകും. 6 വിമാന സര്‍വീസുകളാണ് കൊച്ചിയിലേക്ക് ക്രമീകരിച്ചിരിക്കുന്നത.് ഒരണ്ണം കണ്ണൂരിലേക്കും ഉണ്ട്. ഡല്‍ഹി,വിജയവാഡ,മുബൈ,ഗയ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍.

ജൂലൈ 22 ശേഷം കുവൈത്തില്‍ നിന്ന് കാര്‍ഗോ സര്‍വീസ് ഒഴികെ മറ്റൊരു വിമാനസര്‍വീസുകളും ഇന്ത്യയിലേക്ക് നടത്തിയിരുന്നില്ല. കഴിഞ്ഞ മാസം 28-ന് ഇന്ത്യ-കുവൈറ്റ് ഡി.ജി.സി.എ അധികൃതര്‍ തമ്മില്‍ നടത്തിയ വെര്‍ച്ച്ല്‍ മീറ്റിങ്ങിലാണ് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാന്‍ സാധാരണയായത്. ധാരണപ്രകാരം ദിനംപ്രതി ആയിരം സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.ഇത്, ഇരുരാജ്യങ്ങളിലെയും വിമാന സര്‍വീസ് കമ്പിനികള്‍ക്ക് 500 സീറ്റുകള്‍ വച്ചാണ് നല്‍കിയിരിക്കുന്നത്.
ഇതില്‍പ്രകാരം കുവൈത്ത് അധികൃതര്‍ തങ്ങളുടെ എ.റ്റി.ഓകളുടെ സര്‍വീസ് മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്.ഇന്ത്യന്‍ എ.റ്റി.ഓകളുടെ സര്‍വീസ് ക്രമം ഇത്‌വരെ അന്തിമമായിട്ടില്ലന്നാണ് അറിയുന്നത്.