ചൊവ്വാഴ്ച, ഓഗസ്റ്റ് 11, 2020


ലക്‌നോ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. പ്രഭാതസവാരിക്കിടെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖരാണ് വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്വദേശമായ പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്പതിലായിരുന്നു സംഭവം.

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷി സ്ഥലത്തിലൂടെ നടക്കു്‌മ്പോഴായിരുന്നു ആക്രമണം. ഒന്നിലേറെ തവണ വെടിയേറ്റു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.