2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

LATEST UPDATES

6/recent/ticker-posts

2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍



ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറന്നേക്കില്ല. തിങ്കളാഴ്ച ചേര്‍ന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യോഗത്തിലാണ് തീരുമാനമായത്. നിലവിലെ സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നാല്‍ സാഹചര്യം അനുകൂലമാകില്ലെന്ന് യോഗം വിലയിരുത്തി. ഈ വിദ്യാഭ്യാസ വര്‍ഷത്തെ സീറോ അക്കാദമിക് ഇയര്‍ ആയി പരിഗണിക്കാനും ആലോചനയുണ്ട്.

എന്നാല്‍ 2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷ എന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ പ്രതീക്ഷ പ്രകടിപ്പിച്ചു. മാനവ വിഭശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ ആണ് അമിത് ഖരെ ഇക്കാര്യം വ്യക്തമാക്കിയത്.