നിശബ്ദ സേവകർക്ക്‌ ആദരവുമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്; സലാം കേരള, കൃഷ്ണൻ എന്നിവർക്ക് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ ആദരം

നിശബ്ദ സേവകർക്ക്‌ ആദരവുമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ്; സലാം കേരള, കൃഷ്ണൻ എന്നിവർക്ക് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ ആദരം

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനാഘോഷത്തി ന്റെ ഭാഗമായി ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് നിശബ്ദ സേവകരെ ആദരിക്കുന്നു. പ്രദേശത്തെ ഏതു ആവശ്യത്തിനും സ്വയം മുന്നിട്ടിറങ്ങുകയും, പോലീസിനും രക്ഷാപ്രവർത്തകർക്കും തുണയാവുകയും, നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണമൊരുക്കുകയും ചെയ്യുന്ന സലാം കേരള, നാലു പതിറ്റാണ്ടായി ചിത്താരി പോസ്റ്റ് ഓഫീസിൽ തപാൽ വിതരണം ചെയ്യുന്ന കൃഷ്ണൻ എന്നിവരെയാണ് സ്വാതന്ത്ര്യ ദിനത്തിൽ ആദരിക്കുന്നത്. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോക്ടർ ഒ വി സനൽ മുഖ്യാതിഥി ആയിരിക്കും