അതിഞ്ഞാൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിന് കൈത്താങ്ങായി കൂളിക്കാട് സെറാമിക് ഹൗസ്

അതിഞ്ഞാൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ടീമിന് കൈത്താങ്ങായി കൂളിക്കാട് സെറാമിക് ഹൗസ്


അതിഞ്ഞാൽ : കോവിഡ് ആരംഭ കാലഘട്ടം മുതൽ സജീവമായി പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രവർത്തിച്ചു ഇന്ന് കാലാവർഷക്കെടുതി വരുത്തിവെച്ച ഭീതിയിൽ ജീവിക്കുന്ന ജനങ്ങൾക്കിടയിൽ സേവനപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന അതിഞ്ഞാൽ മുസ്ലിം യൂത്ത് ലീഗ്  വൈറ്റ് ഗാർഡ്  ടീമിന് കൈത്താങ്ങായി കൂളിക്കാട് സെറാമിക് ഹൗസ് സ്പോൺസർ ചെയ്ത ഫസ്റ്റ്  എയ്‌ഡ്‌ കിറ്റ്  കൈമാറി. ഭാരതത്തിന്റെ സ്വാതന്ത്ര്യ  ദിനത്തിൽ നടന്ന ചടങ്ങിൽ കൂളിക്കാട് സെറാമിക് എം ഡി ഹബീബ് കൂളിക്കാട് അതിഞ്ഞാൽ മേഖല യൂത്ത് ലീഗ് പ്രസിഡൻ്റ് ഷബീർ മൗവ്വലിന് കിറ്റ് കൈമാറി. ചടങ്ങിൽ മണ്ഡലം യൂത്ത് ലീഗ് സക്രട്ടറി മുസമ്മിൽ കോയാപ്പള്ളി, റമീസ് മട്ടൻ, മുസ്ഥഫ കൂളിക്കാട്, റിയാസ്, ഷിനാസ് ബെസ്റ്റോ, ഫഹീം, സഹൽ, ഇമത്യാസ്   എന്നിവർ പങ്കെടുത്തു