അമിത് ഷാ വീണ്ടും ആശുപത്രിയിൽ

LATEST UPDATES

6/recent/ticker-posts

അമിത് ഷാ വീണ്ടും ആശുപത്രിയിൽ



കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും ആശുപത്രിയിൽ. നെഞ്ചിലെ അണുബാധയെ തുടർന്നാണ് അമിത് ഷായെ എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം.

അമിത് ഷായുടെ പരിശോധന നടത്തിവരികയാണ്. പൂർണ ആരോഗ്യവാനെന്നും മറ്റ് പ്രശ്‌നങ്ങൾ വരാതിരിക്കാനാണ് പൂർണ ശ്രദ്ധ നൽകുന്നതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കൊവിഡ് വിമുക്തനായ ശേഷം വീട്ടിലായിരുന്നു അമിത് ഷാ.

ഓഗസ്റ്റ് 14നാണ് അമിത് ഷാ കൊവിഡ് നെഗറ്റീവായത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലായിരുന്നു കൊവിഡ് ചികിത്സ. ഓഗസ്റ്റ് രണ്ടിനാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

അതിനിടയിൽ അമിത് ഷായ്ക്ക് കൊവിഡ് നെഗറ്റീവായിരുന്നുവെന്ന വ്യാജ പ്രചാരണവും ഉണ്ടായിരുന്നു. ബിജെപി നേതാവ് മനോജ് തിവാരിയാണ് ട്വീറ്റ് ചെയ്തതിന് ശേഷം പെട്ടെന്ന് ട്വീറ്റ് പിൻവലിച്ചത്. ഇത് പ്രമുഖ മാധ്യമങ്ങൾ വരെ വാർത്തയായിരുന്നു.