കാഞ്ഞങ്ങാട്: സമൂഹത്തിൽ സേവനത്തിന് കാലപരിധി നിശ്ചയിക്കാൻ പാടില്ലെന്നും അർഹതപ്പെട്ടവർക്ക് എത്രയും വേഗത്തിൽ സേവനം എത്തിക്കുകയാണ് വേണ്ടതെന്നും എങ്കിൽമാത്രമെ സേവന പ്രവർത്തനങ്ങൾക്ക് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ വെന്നും ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോക്ടർ ഒ വി സനൽ പറഞ്ഞു. ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബിന്റെ സമൂഹത്തിൽ നിശബ്ദമായ സേവനം നടത്തി ജനഹൃദയങ്ങളിൽ ചിര പ്രതിഷ്ഠ നേടിയ നിശബ്ദ സേവകരെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും എന്ത് അത്യാഹിതം സംഭവിച്ചാലും ഓടിയെത്തി രക്ഷാ പ്രവർത്തനത്തിൽ അധികാരികളോടൊപ്പം പ്രവർത്തിക്കുകയും, കാഞ്ഞങ്ങാട് ടൗണിലെ തെരുവോരങ്ങളിൽ താമസിക്കുന്നവർക്ക് കോട്ടച്ചേരിയിലെ തന്റെ കട കേന്ദ്രീകരിച്ച് ഉച്ച ഭക്ഷണം വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാപാരി അബ്ദുൽ സലാം കേരള, കഴിഞ്ഞ 40 വർഷമായി ചിത്താരി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാനായി ജോലി ചെയ്യുന്ന കൃഷ്ണൻ എന്നിവരെയാണ് ആദരിച്ചത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഇവരെ ആദരിച്ചത്.
ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി എം അബ്ദുൽ നാസ്സർ അധ്യക്ഷനായിരുന്നു. ക്യാബിനറ്റ് സെക്രട്ടറി ഷാജി ജോസഫ്,
ലയൺസ് ഡിസ്ട്രിക്റ്റ് ചെയർ പേഴ്സൺ എം ബി ഹനീഫ്, ഷൗക്കത്തലി എം, സി എം നൗഷാദ്, ഹാറൂൺ ചിത്താരി, ഗോവിന്ദൻ നമ്പൂതിരി, റഹീം എച്ച് ഡി എഫ് സി പ്രസംഗിച്ചു.