കാഞ്ഞങ്ങാട്: ദുർഗ്ഗ ഹയർ സെക്കൻഡറി സ്‌കൂൾ 2011 ബി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥിക്കുള്ള ടി.വി മാതാവിന് കൈമാറി. സ്കൂൾ കോംബൗണ്ടിൽ നടന്ന ചടങ്ങിൽ സ്കൂൾ എച്ച്.എം പ്രദീപ് മാസ്റ്റർ, അശോകൻ മാസ്റ്റർ, സുജാത ടീച്ചർ, എച്ച്.അശോകൻ മാസ്റ്റർ, പ്രതീഷ് മാസ്റ്റർ, രാകേഷ് രാവണേശ്വരം, ജംഷീദ് ചിത്താരി, നദീർ മാണിക്കോത്ത്, നിതിൻ അശോക്, നിസാമുദ്ധീൻ ഖത്തർ, അർജുൻ പ്രഭാകർ, അശ്വിൻ പ്രഭാകർ എന്നിവർ സംബന്ധിച്ചു.