മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ ഒരു അജ്ഞായ യുവതിയുടെ സാന്നിധ്യം. നടന്‍ മരിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്‌ളാറ്റിലേക്ക് കയറുന്നത്.
സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മുംബൈ പൊലീസിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.