കാഞ്ഞങ്ങാട് : കാരുണ്ണ്യ പൊതു സേവന രംഗത്ത് പുത്തൻ അദ്ധ്യായങ്ങൾ തുന്നി ചേർത്ത് കൊണ്ട് മുന്നേറി കൊണ്ടിരിക്കുന്ന സൗത്ത് ചിത്താരി മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്. കോവിഡിന്റെ വിനാശ കാലത്ത് ചിത്താരി ഗ്രാമത്തിന്റെ മുക്കിലും മൂലയിലും, നിരീക്ഷണ കേന്ദ്രങ്ങളിലും അണുനാശിനി അടിച്ചും, മാലിന്ന്യങ്ങൾ നീക്കം ചെയ്തും അതോടൊപ്പം നിരവധി സാമൂഹ്യ പ്രവർത്തനം കാഴ്ച വെച്ചും സൗത്ത് ചിത്താരി വൈറ്റ് ഗാർഡ് നാടിനു തണൽ നൽകുന്ന മഹാ വൃക്ഷമായി മാറിയിരിക്കുകയാണ്.
സേവന രംഗത്ത് അത്യാവശ്യമായ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള
കൂളിക്കാട് സെറാമിക് ഹൌസ് സ്പോൺസർ ചെയ്ത ഫസ്റ്റ് എയ്ഡ് ബോക്സ് കൂളിക്കാട് സെറാമിക്സ് മാനേജിങ് ഡയറക്ടർ ഹബീബ് കൂളിക്കാട് സൗത്ത് ചിത്താരി വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് കൈമാറി. സൗത്ത് ചിത്താരിയിൽ വെച്ച് നടന്ന ചടങ്ങിൽ യൂത്ത് ലീഗ് പ്രസിഡന്റ് ബഷീർ ചിത്താരി അധ്യക്ഷത വഹിച്ചു. ട്രഷറർ സമീൽ റൈറ്റർ സ്വാഗതം പറഞ്ഞു.
വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബഷീർ മാട്ടുമ്മൽ,എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ജംഷീദ് കുന്നുമ്മൽ,കെഎംസിസി ഭാരവാഹി ശിഹാബ് കുന്നുമ്മൽ,വൈറ്റ് ഗാർഡ് അംഗങ്ങളായ പി.എം.സഫ്ഹാൻ, റാഫി തായൽ,ബാസിത് ചിത്താരി, ഇല്യാസ് ചിത്താരി തുടങ്ങിയവർ സംബന്ധിച്ചു.