ചിത്താരി : കൊറോണയിൽ കോറന്റൈനിലായ പ്രവാസികളെയും പ്രദേശ വാസികളെയും ജാതി മത രാഷ്ട്രീയ വിത്യാസമില്ലാതെ രാപ്പകൽ സേവന രംഗത്ത് കർമ്മ നിരതനായി നിസ്വാർത്ഥ സേവനം നടത്തിയ സെന്റർ ചിത്താരിയിലെ അഷ്‌റഫ് ബോംബെയെ അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു . മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി വൺഫോർ അബ്ദുൾ റഹിമാൻ അഷ്‌റഫിനെ ഷാൾ അണിയിക്കുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. അജാനൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സലിം ബാരിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, വാർഡ് ലീഗ് നേതാക്കളായ വൺഫോർ അഹമ്മദ്, അബ്ബാസ് ചിത്താരി ,മൂസ പുതിയ വളപ്പിൽ, കുഞ്ഞബ്‌ദുല്ല സെന്റർ ചിത്താരി, ബഷീർ ചിത്താരി, റിയാസ് മുക്കൂട്, ശകീൽ സെന്റർ ചിത്താരി, ഫായിസ് ചിത്താരി ,ജാഫർ റാശിദ് ,സിറാജ് പിബി, ഹസ്സൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.