കാസർകോട്: ജില്ലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെയും അസിസ്റ്റന്റ് എഞ്ചിനീയർമാരുടെയും ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് കത്തയച്ചു. A.exe മാരുടെയും AE മാരുടെയും ഒഴിവുകൾ മൂലം പൊതുമരാമത്ത് പ്രവൃത്തികൾ പാടെ സ്തംഭിച്ച അവസ്ഥയിലാണ്. ആകെയുളള 6 ബ്ലോക്കുകളിൽ 4 ബ്ലോക്കുകളിലെയും A.exe മാർ സ്ഥലമാറ്റം കിട്ടി പോയിരിക്കുകയാണ്. ജില്ലയിൽ 38 ഗ്രാമ പഞ്ചായത്തുകളിൽ 14 ഓളം ഗ്രാമ പഞ്ചായത്തുകളിൽ AE മാർ ഇല്ല . ഭരണസമിതികളുടെ കലാവധി അവസാനിക്കുന്ന ഈ സമയത്ത് പോലും സാങ്കേതിക ജിവനക്കാരുടെ സ്ഥലമാറ്റങ്ങൾ നിരുപാധികം തുടരുന്നതും ഒഴിവുകൾ നികത്താത്തതും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിലാണ് ഏറ്റവും അധികം AE മാരുടെ കുറവുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തിക്ക് പുറമെ MLA മാരുടെ പ്രദേശിക വികസന, ആസ്ഥി വികസന ഫണ്ട് ഉൾപ്പെടെയുളള പ്രവൃത്തികളും കാസർകോട് വികസന പാക്കേജിന്റെ ഭാഗമായുളള പദ്ധതി പ്രവൃത്തികളും LSGD മഖേന നിർവ്വഹിക്കുന്നതിലൂടെ ഏറെ ജോലി ഭാരമാണ് ജില്ലയിലെ LSGD ജിവനക്കാർക്ക് ഉള്ളത്. ഒരു AE ക്ക് 3,4 പഞ്ചായത്തുകളുടെ ചുമതലയാണ് നൽകിയിട്ടുളളത്. ഇതുമൂലം ജില്ലയിലെ വികസന പ്രവർത്തനങ്ങൾ പാടെ സ്തംഭിക്കുന്ന സ്ഥിതിയാണെന്ന് എ.ജി.സി ബഷീർ കത്തിൽ ചൂണ്ടിക്കാട്ടി.