മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജിയുടെ മകളുടെ ഭര്‍ത്താവ് അബ്ദുല്ല കോട്ടപ്പുറം കുവൈറ്റിൽ മരണപ്പെട്ടു

മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജിയുടെ മകളുടെ ഭര്‍ത്താവ് അബ്ദുല്ല കോട്ടപ്പുറം കുവൈറ്റിൽ മരണപ്പെട്ടു


നീലേശ്വരം:  മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജിയുടെ മകളുടെ ഭര്‍ത്താവ് നീലേശ്വരം കോട്ടപ്പുറം സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു.കോട്ടപ്പുറത്തെ എല്‍ ബി മുഹമ്മദ് ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ എം.അബ്ദുല്ല  (44) ആണ്  രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കുവൈറ്റിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ച മുമ്പ് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുകയായിരുന്നു. കുവൈത്ത് ഉമ്മുല്‍ അല്‍ ഹൈമനില്‍ റസ്റ്റോറന്റ് നടത്തിവരികയായിരുന്നു.മൃതദേഹം കുവൈത്തില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മുസ്ലിംലീഗ് ദേശീയ സമിതി അംഗം എ ഹമീദ് ഹാജി മകള്‍ ജസീറയാണ്
അബ്ദുല്ലായുടെ ഭാര്യ .മക്കള്‍: ഫാത്തിമത്ത് ജുമൈന , മുഹമ്മദ് ഫാതിഹ് ,ഫാര്‍ദ്ദീന്‍ ഹമീദ് (മൂവരും പേരൂര്‍ സദ്ഗുരു സ്‌കൂള്‍ വിദ്യാര്‍ഥികളാണ് )

സഹോദരങ്ങള്‍: ജാഫര്‍ (കുവൈത്ത്), സാജിദ (നീലേശ്വരം നഗരസഭ , കോട്ടപ്പുറം വാര്‍ഡ് കൗണ്‍സിലര്‍ ) . മറ്റൊരു സഹോദരന്‍ എം. ഷബീര്‍ ഏതാനും വര്‍ഷം മുമ്പ് വയനാട് വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു.