മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ ക്ലിനിക്കൽ വൈറോളജി കോഴ്‌സിലേക്ക് കാഞ്ഞങ്ങാട് സ്വദേശി പ്രവേശനം നേടി

മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ ക്ലിനിക്കൽ വൈറോളജി കോഴ്‌സിലേക്ക് കാഞ്ഞങ്ങാട് സ്വദേശി പ്രവേശനം നേടി

കാഞ്ഞങ്ങാട്: മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ ക്ലിനിക്കൽ വൈറോളജി കോഴ്‌സിലേക്ക് കാഞ്ഞങ്ങാട് സ്വദേശി പ്രവേശനം നേടി. അതിഞ്ഞാലിൽ താമസിക്കുന്ന കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകയായ ശോഭനയുടെ മകൻ  അമൽ ജോർജ്ജിനാണ് പ്രവേശനം ലഭിച്ചത്. ആകെയുള്ള ഏഴ് സീറ്റിലേക്ക് അഖിലേന്ത്യാ തലത്തിൽ നടത്തിയ പ്രവേശന പരീക്ഷയിലൂടെയാണ് അമൽ ജോർജിനെ ക്ലിനിക്കൽ വൈറോളജി കോഴ്‌സിന് തെരെഞ്ഞെടുത്തത്.