ഫേസ്ബുക്കിൽ പണം വാരിയെറിഞ്ഞ് ബിജെപി; 18 മാസത്തിനിടെ വന്നത് 4.61 കോടിയുടെ പരസ്യം
Thursday, August 27, 2020
ഫേസ്ബുക്കില്‍ പരസ്യം നല്‍കാന്‍ പണം വാരിയെറിഞ്ഞ് ബി ജെ പി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് പരസ്യത്തിനായി ബിജെപി ഫേസ്ബുക്കില്‍ മുടക്കിയത്. ഇതേ കാലയളവില്‍ കോണ്‍ഗ്രസ് മുടക്കിയത് 1.84 കോടി രൂപ. പരസ്യത്തിനായി പണം മുടക്കിയവരില്‍ ആദ്യ പത്തില്‍ മറ്റ് നാലെണ്ണം ബിജെപിയുമായി ബന്ധമുള്ള പേജുകളാണ്.'മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി' എന്ന ഫേസ്ബുക്ക് പേജ് ചെലവഴിച്ചിരിക്കുന്നത് 1.39 കോടി രൂപയാണ്. 'ഭാരത് കെ മാന്‍ കി ബാത്ത്' 2.24 കോടി രൂപ, 'നേഷന്‍ വിത്ത് നമോ' 1.28 കോടി രൂപ, ബിജെപി നേതാവും മുന്‍ എംപിയുമായ ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പേജ് 65 ലക്ഷം രൂപ. ഇതെല്ലാം കൂടി കണക്കാക്കിയാല്‍ 10.17 കോടി രൂപയാണ് ബിജെപിക്കായി ഫേസ്ബുക്കില്‍ പരസ്യത്തിനായി ചെലവഴിച്ചിരിക്കുന്നത്.