കാസർകോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്ന്

കാസർകോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്ന്

കാസർകോട്: കോവിഡ് രോഗവ്യാപനത്തിന്റെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്(231). ആദ്യമായിട്ടാണ് ജില്ലയില്‍  പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 മുകളില്‍ കടക്കുന്നത്. ഇതിന്  മുമ്പ് ഓഗസ്റ്റ് 19 ന് 174 പേര്‍ക്ക് രോഗം  സ്ഥിരീകരിച്ചതാണ്,പ്രതിദിനത്തിലെ ഏറ്റവും  ഉയര്‍ന്ന നിരക്ക്.ജൂലൈ 22 മുതല്‍ ഇതുവരെയായി 17 തവണയാണ് നൂറിന് മുകളില്‍ പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇന്ന് കോവിഡ് പോസിറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 34
ബളാല്‍-4
മഞ്ചേശ്വരം-5
ബദിയഡുക്ക-4
കാസര്‍കോട്- 21
എന്‍മകജെ- 2
പള്ളിക്കര-22
ചെങ്കള- 7
മധൂര്‍- 10
ബേഡഡുക്ക- 1
ചെമ്മനാട്- 10
മൊഗ്രാല്‍പുത്തൂര്‍- 3
മംഗല്‍പാടി- 2
പൈവളിഗെ- 3
കുമ്പള- 5
കാഞ്ഞങ്ങാട്- 12
കള്ളാര്‍- 2
നീലേശ്വരം- 8
കയ്യൂര്‍ ചീമേനി- 3
പടന്ന- 1
കിനാനൂര്‍ കരിന്തളം- 2
മടിക്കൈ- 2
കാറഡുക്ക- 13
പിലിക്കോട്- 2
കോടോംബേളൂര്‍- 11
വലിയപറമ്പ- 25
വെസ്റ്റ് എളേരി- 1
ചെറുവത്തൂര്‍- 2
പുത്തിഗെ- 1
ഉദുമ-13