മാവുങ്കാൽ : നിർദ്ധനരായ അമ്മമാർക്കും വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയവർക്കും ഓണക്കോടിയുടെ സ്നേഹവുമായി അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ്. ഇരുന്നൂറോളം അമ്മമാർക്കാണ് "മാതൃദേവോ ഭവ: " എന്ന് പേരിട്ടിട്ടുള്ള പദ്ധതിയിലൂടെ ഓണക്കോടി സമ്മാനിക്കുന്നത്. ഭർത്താവ് നഷ്ടപ്പെട്ട മക്കളില്ലാത്ത കാട്ടുകുളങ്ങരയിലെ കല്യാണിയമ്മയ്ക്ക് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഓണക്കോടി സമ്മാനിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
യൂത്തുകോൺഗ്രെസ് അജാനൂർ മണ്ഡലം പ്രസിഡന്റ് ഉമേശൻ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ആശംസകൾ അർപ്പിച്ചു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സതീശൻ പാറേക്കാട്ടിൽ, യൂത്തുകോൺഗ്രെസ് ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി, യൂത്തുകോൺഗ്രെസ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് നിധീഷ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ദിനേശൻ മൂലകണ്ടം കുഞ്ഞിരാമൻ എക്കൽ,രതീഷ് കാട്ടുകുളങ്ങര യൂത്തുകോൺഗ്രെസ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാഹുൽ രാംനഗർ യൂത്തുകോൺഗ്രെസ്സ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ വത്സരാജ്, അഖില, വിനീഷ്, സുമേഷ്, എന്നിവർ സംസാരിച്ചു. ജനശക്തി കോർഡിനേറ്റർ സ്വാതി സുമേഷ് സ്വാഗതവും സനീഷ് പുതിയകണ്ടം നന്ദിയും പറഞ്ഞു.