കൊറിക്കാൻ വാങ്ങിക്കുമ്പോൾ ഇനി ഇന്റർനെറ്റും ഫ്രീയായി ലഭിക്കും. എയര്‍ടെല്ലാണ് പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. പെപ്‌സികോ ഇന്ത്യയുമായി ഇതു സംബന്ധിച്ച പങ്കാളിത്തത്തില്‍ എയര്‍ടെല്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഉപയോക്താക്കള്‍ ഓരോ തവണയും ലെയ്‌സ്, കുര്‍ക്കുറെ, അങ്കിള്‍ ചിപ്സുകള്‍, ഡോറിറ്റോ തുടങ്ങി പെപ്‌സികോയുടെ ഭക്ഷ്യയോഗ്യമായ സാധനങ്ങള്‍ വാങ്ങുമ്പോഴെല്ലാം ഉപയോക്താക്കൾക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
10 രൂപ വിലമതിക്കുന്ന ചിപ്‌സുകള്‍ വാങ്ങുകയാണെങ്കില്‍, 1 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കും. അതുപോലെ, 20 രൂപക്ക് വാങ്ങുകയാണെങ്കില്‍, നിങ്ങള്‍ക്ക് 2 ജിബി സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കും. ചിപ്സ് പാക്കറ്റിന്റെ പിറകിലുള്ള റീചാർജ്ജ് കോഡ് ഉപയോഗിച്ചാലാണ് ഫ്രീ ഡാറ്റ ലഭിക്കുന്നത്. ഈ ഡാറ്റയ്ക്ക് മൂന്ന് ദിവസത്തേക്ക് മാത്രമേ വാലിഡിറ്റി ഉണ്ടാകുകയുള്ളു.