ചൊവ്വാഴ്ച, സെപ്റ്റംബർ 08, 2020
ജ്വല്ലറി തട്ടിപ്പുകേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ചന്തേര പൊലീസ് സ്റ്റേഷനില്‍ 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഴ് കേസുകള്‍ നിലവിലുണ്ട്. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തികൊണ്ടിരിക്കുന്ന കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് നല്‍കുന്നതിന് മുന്നോടിയായി വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് എം.എല്‍.എയുടെ വീട്ടില്‍ പരിശോധന നടത്തിയത്.

എം.എല്‍.എയുടെ പടന്നയിലെ വീട്ടില്‍ ചന്തേര സിഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണലിന്റെ മാനേജര്‍ പൂക്കോയ തങ്ങളുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. എം.സി കമറുദ്ദീന്റെ വീട്ടില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.