ചിത്താരി : കോറോണയെത്തുടർന്നു സ്കൂളുകൾ തുറക്കാതെ നടത്തുന്ന ഓൺലൈൻ ക്ലാസുകൾക്കു പഠിക്കാനാവശ്യമായ ടി വി ഇല്ലാത്തതിനാൽ പഠിത്തം മുടങ്ങിയ ഒരു വീട്ടിലെ മൂന്നു കുട്ടികൾക്കു ടി വി സമ്മാനിച്ച് സെന്റർ ചിത്താരി ജന്തർ സ്‌ട്രീറ്റിലെ യുവാക്കൾ.
കുട്ടികളുടെ പഠനം മുടങ്ങിയതറിഞ്ഞ യുവാക്കൾ ടി വിയുമായി ഇവരുടെ വീട്ടിൽ എത്തുകയായിരുന്നു. അപ്രതീക്ഷിതമായി കുറച്ചു യുവാക്കളെ കണ്ടപ്പോൾ ആദ്യം അമ്പരന്ന വീട്ടുകാരോട് വന്നകാര്യം പറഞ്ഞപ്പോൾ കുട്ടികളിൽ ഉത്സാഹം നിറഞ്ഞാടി. നബീൽ, ഫായിസ്, നുഅമാൻ ബടക്കൻ, ഷബീബ്, ഫൈറൂസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
