ഭക്ഷണം കഴിക്കാന്‍ നേരം കുട്ടികള്‍ മാസ്‌ക് ധരിച്ചിരുന്നത് മാറ്റിയിരുന്നു. ഇതിനുശേഷം ഇത് ധരിക്കുകയും ചെയ്തു. എന്നാല്‍ ഇളയകുട്ടി വളരെ വാശിയിലുമായിരുന്നു. കരച്ചിലിനെ തുടര്‍ന്നാണ് തങ്ങള്‍ മാസ്‌ക് മാറ്റിയതെന്നും സഫാന്‍ പറഞ്ഞു.
അതേസമയം, ചൗധരിയുടെ മൂന്നു വയസുള്ള പെണ്‍കുട്ടി മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ നടപടിയെടുത്തതെന്നാണ് വെസ്റ്റ്‌ജെറ്റ് കമ്പനിയുടെ വിശദീകരണം. തുടര്‍ന്ന് എല്ലാ യാത്രക്കാരോടും വിമാനത്തില്‍ നിന്ന് ഇറങ്ങാനും നിര്‍ദേശിച്ചു. പൊലീസ് എത്തിയാണ് യാത്രക്കാരെ മാറ്റിയത്.
