വെള്ളിയാഴ്‌ച, സെപ്റ്റംബർ 11, 2020
കാസർകോട്: സെപ്തംബര്‍ 21 മുതല്‍ കൂടുതല്‍ ഇളവുകള്‍ ജില്ലയില്‍  അനുവദിക്കാന്‍ ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. ഇത് പ്രകാരം മരണം-വിവാഹം ഉള്‍പ്പെടെയുള്ള പൊതു- സ്വകാര്യ ചടങ്ങുകളില്‍ 100 പേരെ പരാമാവധി  പങ്കെടുപ്പിക്കാം. എന്നാല്‍ രാഷ്ട്രീയ പരിപാടികളിലെയും  പൊതുയോഗങ്ങളിലെയും പങ്കാളിത്തം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി   ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍    രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തീരുമാനമെടുക്കും.