പെരിയയിൽ പെട്രോൾ പമ്പിൽ എണ്ണയടിക്കുന്നതിനിടെ കാറിന് തീപിടിച്ചു
കാഞ്ഞങ്ങാട്: പെരിയയിലെ പെട്രോൾ പമ്പിൽ എണ്ണയടിക്കുന്നതിനിടെ മാരുതി കാറിനു തീ പിടിച്ചു. പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്നു വാഹനം തള്ളി വെളിയിലെത്തിച്ച് തീയണച്ചു. ശനിയാഴ്ച രാവിലെ 10.45 ആണ് സംഭവം. വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നും അഗ്നി രക്ഷാസേനയും എത്തിയിരുന്നു
