പ്രസിഡന്റായി ജലീൽ കെ പടന്നക്കടിനെയും വൈസ് പ്രസിഡന്റുമാരായി അസ്‌ലുറഹ്മാൻ, ഇസ്മയിൽ അതിഞ്ഞാൽ എന്നിവരെയും സെക്രട്ടറിമാരായി ജുനൈദ് പൗവ്വൽ, ഷിയാ ദിനാറിനെയും ട്രഷറായി റാഫി മക്കോടിനേയും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുത്തു.
കാദർ അലമ്പാടിയുടെ അധ്യക്ഷതയിൽ ഐഎംസിസി ദുബായ് കമ്മിറ്റി ജനറർ സെക്രെട്ടറി എം റിയാസ് യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഷ്‌റഫ് ഉടുമ്പുന്തല അനീഫ്, ജില്ലാ നേതാക്കളായ ജലീൽ കെ പടന്നക്കാട്, റാഫി മാക്കോട്, മല്ലം കരീം, ഷെരീഫ് ബേക്കൽ, ഷിയാ ദിനാർ, ഇസ്മയിൽ അതിഞ്ഞാൽ , ഫൈസൽ ബേക്കൽ, അസ്ലു റഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുസ്തു എരിയാൽ സ്വാഗതം പറഞ്ഞു.
