രാജ്യത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ മുക്കാല്‍ ലക്ഷത്തിലധികം രോഗികള്‍

രാജ്യത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷം കടന്നു: 24 മണിക്കൂറിനിടെ മുക്കാല്‍ ലക്ഷത്തിലധികം രോഗികള്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പുതിയ കേസുകളും 940 കോവിഡ് മരണവുമാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 65,49,373 ആയി.


നിലവില്‍ 9,37,625 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 55,09,373 പേര്‍ കോവിഡ് മുകതരായി. രാജ്യത്ത് ഇതുവരെ 1,01,782 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.


മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഇതുവരെ 14 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആകെ കോവിഡ് കേസുകളില്‍ 20 % വും മഹാരതാഷ്ട്രയില്‍ നിന്നുള്ളതാണ്.

Post a Comment

0 Comments