സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റില്‍

സ്വര്‍ണ്ണക്കടത്ത് കേസ്; ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റില്‍

 

ദില്ലി: നയതന്ത്ര ബാഗേജില്‍ കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദും റബ്ബിന്‍സും ദുബായില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ. യുഎഇ ഭരണകൂടമാണ് അറസ്റ്റ് ചെയ്തതെന്നും കോടതിയില്‍ അറിയിച്ചു.


ആറ് പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയച്ചു. മുഹമ്മദ് ഷാഫിയും റമീസുമാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരകരെന്നും എന്‍ഐഎ പറഞ്ഞു.


വ്യാജരേഖ രേഖകളുടെ നിര്‍മ്മാണം, തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.


ഫൈസൽ ഫരീദ്, റബിൻ സ്, സിദ്ധിഖ് ഉൾ അക്ബർ, അഹമ്മദ് കുട്ടി, രതീഷ് ,മുഹമ്മദ് ഷമീർ എന്നിവർക്ക് എതിരെയാണ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവെച്ചത്. സ്വർണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും യുഎഇയിലേക്ക് കടന്നതെന്നും എൻഐഎ പറഞ്ഞു.


ഇവർക്ക് വിദേശത്ത് സംരക്ഷകർ ഉണ്ട്. സാമ്പത്തിക ഇടപാടുകളിൽ കൂടുതലും നടന്നത് വിദേശത്ത്. എൻഐഎ അന്വേഷണത്തിനു യുഎഇയുടെ പൂർണ്ണ സഹകരണം ഉണ്ടായി, എൻഐഎ പറഞ്ഞു.

Post a Comment

0 Comments