നീലേശ്വരം : റെയില്‍വേ മേല്‍പ്പാലത്തിനായി ഇറക്കി വെച്ച സ്പാനില്‍ കാറിടിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ചു. വനിതാ ഡോക്ടര്‍ അടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ കാര്‍ ഏറെ കുറേ പൂര്‍ണ്ണമായും തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നീലേശ്വരം ദേശീയ പാതയില്‍ പള്ളിക്കര റെയില്‍വേ ഗേറ്റിന് സമീപത്താണ് അപകടം.
ബേഡകം താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൃശൂര്‍ സ്വദേശി പോള്‍ ഗ്ലറ്റോ എല്‍ മൊറാക്കി (42) ആണ് മരിച്ചത്. ഇതേ ആശുപത്രിയിലെ അസി. സര്‍ജന്‍ ഡോ. ദിനു ഗംഗന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴിക്കോട് സ്വദേശി പ്രദീപ്, ഡോ. ദിനുവിന്റെ കുടുംബാംഗങ്ങള്‍ എന്നിവരടക്കമുള്ളവരാണ് കാറില്‍ ഉണ്ടായിരുന്നത്.
തുടര്‍ച്ചയായ അവധി ലഭിച്ചതിനാല്‍ മറ്റു ജില്ലക്കാരായ ഇവര്‍ ഒന്നിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നാണ് വിവരം. നിയന്ത്രണം വിട്ട കാര്‍ സ്പാനില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പോള്‍ ഗ്ലറ്റോള്‍ അപകട സ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടിരുന്നു. ഡിനുവിന്റെതാണ് കാര്‍. പ്രദീപന്റെ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു പരിക്കേറ്റവരെ നീലേശ്വരത്തെ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശൂശ്രൂഷ നല്‍കിയ ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
0 Comments