കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീടിന് 1.6 കോടി മൂല്യം; വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറി

കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീടിന് 1.6 കോടി മൂല്യം; വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറി

 

കോഴിക്കോട്: മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യനിര്‍ണ്ണയം നടത്തി. ഫര്‍ണിച്ചറുകള്‍, മാര്‍ബിളുകള്‍, ടൈലുകള്‍ തുടങ്ങിയവയുടെ വില കൂട്ടാതെ ഷാജിയുടെ വീടിന് 1.6 കോടി രൂപ വിലമതിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ കണ്ടെത്തി. മൂന്നാം നില പൂര്‍ണ്ണമായും ഒന്നാം നില ഭാഗികമായും അനധികൃത നിര്‍മ്മാണമാണെന്നും കണ്ടെത്തി. ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി.


കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കെ.എം ഷാജിയുടെ ആസ്തി പരിശോധിക്കുന്നത്. ഇതേതുടര്‍ന്നാണ് കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളുടെ വിശദാംശങ്ങള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളോട് ഇ.ഡി ആവശ്യപ്പെട്ടത്.


കണ്ണൂര്‍ ചാലാടുള്ള വീടിന്റെ റിപ്പോര്‍ട്ട് ചിറയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി ഇ.ഡിയ്ക്ക് നല്‍കി. ഈ വീടിന് 28 ലക്ഷം രൂപ വിലമതിക്കുമെന്നാണ് കണക്ക്. അതേസമയം കോഴിക്കോട്ടെ വീട് 5500 ചതുരശ്ര അടിയിലധികം വിസ്തീര്‍ണ്ണമുള്ളതാണ്. 3200 ചതുരശ്ര അടി വീടിന് അനുമതി വാങ്ങിയ ശേഷമാണ് അനധികൃത നിര്‍മ്മാണം നടത്തിയത്. കെ.എം ഷാജി തന്റെ സ്വത്ത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Post a Comment

0 Comments