ചിത്താരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ

ചിത്താരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നാളെ

 

 കാഞ്ഞങ്ങാട്: സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി 2018-19 വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലക്ക് അനുവദിച്ച,  ചെറുവത്തൂര്‍, ചിത്താരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനവും നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ജില്ലയ്ക്ക് പുതുതായി അനുവദിച്ച പഡ്രെ, തെക്കില്‍, കുഡ്‌ലു, തുരുത്തി, കാഞ്ഞങ്ങാട്  സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും  പട്ടയമേളയും മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ  നവംബര്‍ നാലിന്) ഉച്ചക്ക് 12 ന്   വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഓരോ താലൂക്കിലെയും ലാന്റ് ട്രൈബ്യൂണലിന്റെയും അഞ്ച് പേര്‍ക്ക് വീതം പട്ടയം വിതരണം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി   , എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍ , എം. സി ഖമറുദ്ദീന്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ എ ജയതിലക്,ലാന്റ് റവന്യൂ കമ്മീഷണര്‍ കെ  ബിജു,ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

0 Comments