യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ജാമ്യം

യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസ്; ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ജാമ്യം

 

യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും കൂട്ടുപ്രതികള്‍ക്കും ജാമ്യം. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ അന്തിമ വാദം ഒക്ടോബര്‍ 30 ന് പൂര്‍ത്തിയായിരുന്നു.


ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായാണ് താനും കൂട്ടാളികളും വിജയ് പി.നായരെ കാണാനെത്തിയതെന്നും, അതിക്രമമുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിജയ് പി. നായര്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

അന്തിമ വാദത്തിനിടെ പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

Post a Comment

0 Comments