ബുധനാഴ്‌ച, നവംബർ 11, 2020

 

കണ്ണൂർ : സ്വർണ്ണം ചോക്ലേറ്റിൽ ഒളിപ്പിച്ച് കടത്തിയ കാസർകോട് സ്വദേശി പിടിയിലായി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 175 ഗ്രാം സ്വർണ്ണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ചോക്ലേറ്റിൽ ഒളിപ്പിച്ച നിലയിലാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.


സംഭവത്തിൽ കാസർകോട് ജില്ലയിലെ മുള്ളേരിയ സ്വദേശി മുഹമ്മദിനെയാണ് കസ്റ്റംസ് പിടികൂടിയത്. 9,19,000 രൂപ വില വരുന്ന സ്വർണ്ണമാണ് കസ്റ്റംസ് ഇയാളിൽ നിന്നും കണ്ടെടുത്തത്. കേരളത്തിൽ നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴി തുറന്നിട്ടും വിമാനത്താവളങ്ങൾ വഴിയുള്ള അനധികൃത കള്ളക്കടത്ത് തുടരുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ