അമ്പലപ്പുഴ: ദേശീയപാതയില്‍ മീന്‍ലോറി മറിഞ്ഞ് ചെമ്മീന്‍ ബോക്‌സുകള്‍ ചിതറിത്തെറിച്ചു. ആലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവിനു സമീപം ദേശീയപാതയിലാണ് അപകടം. ചെമ്മീന്‍ കയറ്റി വന്ന മിനി ലോറി മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മറിയുകയായിരുന്നു.
ലോറി മറിഞ്ഞതോടെ ചെമ്മീന്‍ ബോക്‌സുകള്‍ മുഴുവന്‍ റോഡില്‍ തെറിച്ചുവീണു ചെമ്മീന്‍ ചിതറിത്തെറിച്ചു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയ പാതയില്‍ ഗതാഗതം മുടങ്ങി. ആര്‍ക്കും പരിക്കില്ല. നീണ്ടകരയില്‍ നിന്നും എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്നു മിനിലോറി.

0 Comments